വിദ്യാഭ്യാസ സമ്മേളനം നടത്തി

തിരുവനന്തപുരം: വിദ്യാലയത്തി​െൻറ ഗുണപരമായ വികസനം ലക്ഷ്യമിട്ട് ആഗോളപരമായ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് 'ഗുണനിലവാരമുള്ള വിദ്യാഭ്യാസ വിപുലീകരണം' വിഷയത്തെ അധികരിച്ച് യുെനസ്െകാ, എൻ.സി.ഇ, വേൾഡ് വിഷൻ, െക.പി.എസ്.ടി.എ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഏകദിന വിദ്യാഭ്യാസ സമ്മേളനം അധ്യാപകഭവനിൽ സംഘടിപ്പിച്ചു. കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും അത് ഉറപ്പുവരുത്താൻ അധ്യാപകരും സമൂഹവും സർക്കാറും കൂട്ടായി ചേർന്നുള്ള പ്രവർത്തനം ആവശ്യമാണെന്നും കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. സമ്മേളനത്തിൽ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. കെ.വി. മനോജ് വിഷയാവതരണം നടത്തി. രമണി അമർനാഥ്, എം. സലാഹുദ്ദീൻ, എസ്. സന്തോഷ് കുമാർ, അനിൽ വട്ടപ്പാറ, ജെ. മുഹമ്മദ് റാഫി, ജി.വി. ഹരി, എം.പി. ജോസ്, എൻ. രാജ്മോഹൻ, ബിജു ജോബായ്, ശ്രീലത എന്നിവർ സംസാരിച്ചു. േമയ് ഒന്നിന് ചിത്രരചനാ മത്സരം തിരുവനന്തപുരം: ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോ. (എ.െഎ.ബി.ഇ.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി മേയ് ഒന്നിന് രാവിലെ 10ന് ചിത്ര രചനാമത്സരം സംഘടിപ്പിക്കും. തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂനിയൻ ഹാളാണ് മത്സരവേദി. ഫോൺ: 8281245903.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.