രമേശ് ചെന്നിത്തലയുടെ മകന് 210ാം റാങ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിത്തിന് 210ാം റാങ്ക്. കമ്പ്യൂട്ടർ എൻജിനീയറായ 26 കാരൻ പ്ലസ് ടുവരെ ഡൽഹിയിലാണ് പഠനം നടത്തിയത്. നാലാഞ്ചിറ മാർ ബസേലിയസിൽനിന്ന് ബി.ടെക് പാസായി. ഇത് മൂന്നാംതവണയാണ് സിവിൽ സർവിസ് എഴുതുന്നത്. ഇപ്പോഴത്തെ റാങ്ക് നിലയനുസരിച്ച് ഐ.പി.എസ് ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെവന്നാൽ സർവിസിൽ ചേരില്ല. വീണ്ടും ഐ.എ.എസിന് ശ്രമിക്കുമെന്നാണ് രമിത് പറയുന്നത്. ബി.ടെക് കഴിഞ്ഞപ്പോൾ ഇൻഫോസിസ്, യു.എസ് ഗ്ലോബൽ തുടങ്ങിയ ഐ.ടി കമ്പനികളിൽ പ്ലേസ്മ​െൻറ് ലഭിച്ചിരുന്നു. എന്നാൽ, അവിടെ ചേരാതെയാണ് സിവിൽ സർവിസ് അക്കാദമിയിൽ പരിശീലനത്തിന് ചേർന്നത്. പബ്ലിക് അഡ്മിനിസ്ട്രേഷനാണ് െതരഞ്ഞെടുത്ത വിഷയം. അമ്മയാണ് എപ്പോഴും പഠനത്തിൽ ശ്രദ്ധിച്ചിരുന്നത്. അഭിമുഖത്തിന് ഡൽഹിയിൽ കൂടെവന്നത് അച്ഛനായിരുന്നു-രമിത് പറഞ്ഞു. പൊതുപ്രവർത്തനം മൂലം പലപ്പോഴും അച്ഛനെ ലഭിക്കാറില്ല. ഇപ്പോൾ റിസൽറ്റ് വന്നപ്പോഴും അച്ഛൻ വീട്ടിലില്ലെന്ന് രമിത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.