കൊല്ലം: പാര്‍ട്ടി കോണ്‍ഗ്രസിെൻറ പ്രതിനിധി സമ്മേളനം നടക്കുന്ന എ.ബി ബര്ധന് നഗര്‍ തനി കേരളീയ ശൈലിയിലാണ് രൂപപ്പെടുത്തിയത്. ചുണ്ടന്‍വള്ളവും തെയ്യവും കഥകളിയുമൊക്കെ ഇഴുകി ചേര്‍ന്ന വേദി പ്രതിനിധികളുടെ, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ നിന്നെത്തിയവരുടെ മനം കവര്‍ന്നു. തെയ്യത്തിെൻറ രൗദ്രഭാവം പ്രതീകാത്മകമായി ചിത്രീകരിച്ച വേദിയില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത് കേരളത്തിെൻറ തനത് ചുണ്ടന്വള്ളത്തിനായിരുന്നു. കഥകളി കിരീടമാണ് ഇതിെൻറ തിലകക്കുറി. കണ്ണുകളിലൊന്നില്‍ എ.ബി ബര്ധെൻറ ചിത്രവും മറ്റൊന്നില്‍ പാര്‍ട്ടി കോണ്‍ഗ്രസിെൻറ ചിഹ്നവുമാണ് അലങ്കാരം. കുരുത്തോലകള്‍ ഓണവില്ലിെൻറ ആകൃതിയിലുള്ളതാണ്. കേരളത്തിെൻറയും കൊല്ലത്തിെൻറയും കലകളെ ദൃശ്യവത്കരിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയതെന്ന് രൂപചാതുരി പകര്‍ന്ന കലാസംവിധായകന്‍ കൊല്ലം സുരേഷ് പറഞ്ഞു. സാധാരണ പാര്‍ട്ടി സമ്മേളനങ്ങളില്‍നിന്ന് വ്യത്യസ്തമായ മുഖം നല്‍കാനാണ് ശ്രമിച്ചത്. തെയ്യത്തിെൻറ രൗദ്രത പൂര്‍ണമായി ചിത്രീകരിക്കുന്നതിന് വേദിയുടെ പൊക്കക്കുറവ് തടസ്സമായി. ഉത്സവാന്തരീക്ഷം പ്രദാനം ചെയ്യുകയും പാര്‍ട്ടി സമ്മേളനത്തിെൻറ പ്രാധാന്യവും സമന്വയിപ്പിച്ചാണ് വേദി ഒരുക്കിയത്. കഥകളി വേഷം ധരിച്ച കലാകാരനാണ് ഉദ്ഘാടന ചടങ്ങിനെത്തിയ ഇടത് നേതാക്കളെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.