വെമ്പായം: ശക്തമായ കാറ്റിൽ മരംവീണ് വീട് തകർന്നു. കോലിയക്കോട് കെ.കെ പാറ അനിൽഭവനിൽ അനിൽകുമാറിെൻറ വീടാണ് തകർന്നത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ ശക്തമായ കാറ്റിലും മഴയിലും സമീപത്തെ പുരയിടത്തിലെ പ്ലാവ് കടപുഴകി ഓടിട്ട വീടിനു മുകളിൽ വീഴുകയായിരുന്നു. ഈ സമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിെൻറ മേൽക്കൂര തകർന്നു. മൺ ഭിത്തികൾ പൊട്ടിപ്പൊളിഞ്ഞ് വീട് ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.