ഇടവയിൽ നവീകരിച്ച പഞ്ചായത്ത് ലൈബ്രറി ഉദ്​ഘാടനം ചെയ്തു

വർക്കല: നവീകരിച്ച ഇടവാ പഞ്ചായത്ത് ലൈബ്രറിയുടെ ഉദ്ഘാടനം പ്രസിഡൻറ് സുനിത എസ്.ബാബു നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഹർഷാദ് സാബു അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ഗോപകുമാർ, ഹെഡ്ക്ലർക്ക് മനോജ്, ലൈബ്രേറിയൻ ജി. ബദരീനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ ലൈബ്രറി പ്രവർത്തിക്കും. പുതുതായി അംഗത്വമെടുക്കാൻ 999536614 എന്ന നമ്പരിൽ ബന്ധപ്പെടണം. ഗുണഭോക്തൃ ഫോറം വിതരണം തുടങ്ങി വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ 2018-2019 വർഷത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി. പഞ്ചായത്ത് ഓഫിസിലും പഞ്ചായത്തിലെ അംഗൻവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ മേയ് മൂന്നിന് വൈകീട്ട് നാലിന് മുമ്പ് തിരിച്ചേൽപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.