ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാൾ അറസ്​റ്റിൽ

കല്ലറ: നിസ്സാര പ്രശ്നത്തി​െൻറ പേരിൽ മധ്യവയസ്കനായ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാളെ പാങ്ങോട് െപാലീസ് അറസ്റ്റ് ചെയ്തു. കല്ലറ, കുറുമ്പയം കന്യാരുകുഴി അനിഷ് ഭവനിൽ വിജീഷ് എന്ന അഖിലേഷിനെയാണ് (29) അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കല്ലറ മുതുവിള മാടൻകാവ് എരിക്കവിളാകത്ത് വീട്ടിൽ രാമചന്ദ്രനെ (50) അഖിലേഷും കേസിലെ ഒന്നാം പ്രതിയും ചേർന്ന് ഇരുമ്പുകമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഒന്നാം പ്രതിയുടെ മാതാവ് ആടിന് കൊടുക്കാനായി ഒടിച്ചുെവച്ചിരുന്ന തോൽ ( മരത്തി​െൻറ ചില്ല) രാമചന്ദ്രൻ നായർ തട്ടിക്കളഞ്ഞു എന്നാരോപിച്ച് അഖിലേഷ് ഒന്നാം പ്രതിയുമായി ചേർന്ന് മർദിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പാങ്ങോട് എസ്.ഐ നിയാസ്, പൊലീസുകാരായ സുലൈമാൻ, താഹിർ, മനു, ജയപ്രകാശ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.