ബസുകൾ നിർത്തലാക്കി; മാവിൻമൂട്​^പറകുന്ന്​ 28ാം മൈൽ റോഡിൽ യാത്രാ​ക്ലേശം രൂക്ഷം

ബസുകൾ നിർത്തലാക്കി; മാവിൻമൂട്-പറകുന്ന് 28ാം മൈൽ റോഡിൽ യാത്രാക്ലേശം രൂക്ഷം കല്ലമ്പലം: മാവിൻമൂട്-പറകുന്ന് 28ാം മൈൽ റോഡിൽ യാത്രാക്ലേശം രൂക്ഷം. 30 വർഷത്തോളമായി ഒാടിക്കൊണ്ടിരുന്ന രണ്ട് സ്വകാര്യ ബസും രണ്ട് കെ. എസ്.ആർ.ടി.സി ബസും നിർത്തലാക്കി. നിലവിൽ ഒാടിക്കൊണ്ടിരുന്ന സ്വകാര്യ ബസും ഒരുമാസമായി നിർത്തലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലും പാരിപ്പള്ളി മെഡിക്കൽ കോളജിലും എത്തിപ്പെടാൻ പ്രായം ചെന്നവരും രോഗികളും ഏറെ ദുരിതം അനുഭവിക്കുകയാണ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.