ഇന്ധനവില​ വർധനക്കെതിരെ മേയ്​ രണ്ടിന്​ യു.ഡി.എഫി​െൻറ രാജ്​ഭവൻ മാർച്ച്​

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ശക്തമായ പ്രചാരണ പരിപാടികൾ തുടങ്ങാൻ ബുധനാഴ്ച രാത്രി വൈകിച്ചേർന്ന അടിയന്തര യു.ഡി.എഫ് യോഗം തീരുമാനിച്ചു. ഇന്ധനവില വർധനക്കെതിരെ മേയ് രണ്ടിന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറി​െൻറ കള്ളക്കളികൾക്കൊപ്പം സംസ്ഥാന സർക്കാറി​െൻറ ജനവിരുദ്ധ നിലപാടും തുറന്നുകാട്ടും. മേയ് എട്ടിന് പൊലീസ് അതിക്രമങ്ങൾക്കെതിരെ ജില്ലാ അടിസ്ഥാനത്തിൽ മാർച്ച് സംഘടിപ്പിക്കും. കലക്ടറേറ്റ് കേന്ദ്രീകരിച്ചും സെക്രേട്ടറിയറ്റ് കേന്ദ്രീകരിച്ചുമാണ് മാർച്ച്. ശ്രീജിത്തി​െൻറ കസ്റ്റഡി മരണം ഉൾപ്പെടെ മുഴുവൻ പൊലീസ് അതിക്രമങ്ങളും മാർച്ചിൽ ചൂണ്ടിക്കാട്ടും. സർക്കാറി​െൻറ രണ്ടാം വാർഷിക ദിനമായ മേയ് 15 വഞ്ചനദിനമായി യു.ഡി.എഫ് ആചരിക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനലംഘനങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന മനുഷ്യാവകാശ കമീഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനത്തിനെതിരെ കടുത്ത നിലപാടെടുക്കാനും യു.ഡി.എഫ് േയാഗത്തിൽ ധാരണയായി. കമീഷനുകളെ വിരട്ടി ചൊൽപ്പടിയിൽ നിർത്തുകയെന്ന നയമാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദിയെപ്പോെല കേരളത്തിൽ പിണറായി വിജയനും തുടരുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം. പി ചൂണ്ടിക്കാട്ടി. മുഴുവൻ ഘടകകക്ഷി നേതാക്കളും അതിനോട് യോജിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.