ഭരണഘടനാ സ്​ഥാപനങ്ങളെ കേന്ദ്രം അട്ടിമറിക്കുന്നു ^മുഖ്യമന്ത്രി പിണറായി

ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രം അട്ടിമറിക്കുന്നു -മുഖ്യമന്ത്രി പിണറായി തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പാര്‍ലമെ​െൻറന്നോ ജുഡീഷ്യറിയെന്നോ വിവേചനമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പഞ്ചവത്സര പദ്ധതി ഇല്ലാതാക്കിയത് കേന്ദ്രത്തി​െൻറ ഏകപക്ഷീയമായ തീരുമാനമാണ്. സംസ്ഥാനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കാനുള്ള വേദിയാണ് അതോടെ നഷ്ടപ്പെട്ടത്. പകരംവന്ന നിതി ആയോഗ് ഉദ്യോഗസ്ഥ സംഘമാണ്. കേന്ദ്രത്തി​െൻറ കൈവശം വന്നുചേരുന്ന പണം രാജ്യത്തെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ടതാണ്. സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ചോദിക്കുന്നത് ഒാശാരമല്ല, അവകാശമാണ്. കേരളത്തിൽനിന്നുള്ള സർവകക്ഷി സംഘത്തിന് പലതവണ പ്രധാനമന്ത്രി സന്ദർശനാനുമതി നിഷേധിച്ചു. മറ്റൊരു പ്രധാനമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ പാർലമ​െൻറിനോട് പോലും നിഷേധാത്മ സമീപനമാണ് സ്വീകരിക്കുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ കേന്ദ്രസർക്കാർ കൈകടത്തുന്നുവെന്ന് സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരാണ് ആരോപിച്ചത്. ഒരുരാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് ബി.െജ.പി ഭരണത്തിൽ ഇവിടെ നടക്കുന്നത്. രാജ്യത്തി​െൻറ മതേതര മനസ്സിനെ തകർക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. മതേതര മനസ്സുള്ള കേരളത്തിൽപോലും അതിനുള്ള ശ്രമം വാട്സ്ആപ് ഹർത്താലിലൂടെ ഉണ്ടായി. ഇതിന് സംഘ്പരിവാർ പൊയ്മുഖത്തോടെയാണ് നേതൃത്വം നൽകിയത്. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡൻറ് ടി. ഗോപകുമാർ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, എം. വിജയകുമാർ, വി. ശിവൻകുട്ടി, ടി.സി. മാത്തുക്കുട്ടി, കെ.സി. ഹരികൃഷ്ണൻ, പി.വി. രാജേന്ദ്രൻ, ടി.എസ്. രഘുലാൽ, എം.എസ്. ബിജുക്കുട്ടൻ, കെ.കെ. ശശികുമാർ, ടി. അജികുമാരി, എം. ഷാജഹാൻ, പി. ഉഷാദേവി, കെ.കെ. ദാമോദരൻ, പി.എൻ. ഹരികുമാർ, ഡി.ഡി. ഗോഡ്ഫ്രേ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.