ശംഖുംമുഖം ബീച്ചിലേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ രണ്ട് ദിവസത്തേക്ക് ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവായി. അടുത്ത ദിവസങ്ങളിലും വന്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം കലക്ടറുടെ നടപടി. വിനോദസഞ്ചാരികളും നാട്ടുകാരും ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കാതെ സഹകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശംഖുംമുഖം എ.സി.പിയെയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.ടി.പി.സി സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.