തിരുവനന്തപുരം: കുടുംബശ്രീ മിഷെൻറ 20ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന കുടുംബശ്രീ കലോത്സവം 'അരങ്ങ് 2018' െൻറ ജില്ലതല മത്സരങ്ങൾ 26, 27 തീയതികളിൽ സംഘടിപ്പിക്കും. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ 26ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ കെ. മുരളീധരൻ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത് എന്നിവർ പെങ്കടുക്കും. 27ന് ഉച്ചക്ക് 3.30ന് പാളയം നന്ദാവനം എ.ആർ ക്യാമ്പിെൻറ സമീപത്തുനിന്ന് 83 സി.ഡി.എസുകളിൽനിന്നുള്ള 2000ലധികം കുടുംബശ്രീ അംഗങ്ങളെ പെങ്കടുപ്പിച്ച് സാംസ്കാരിക ഘോഷയാത്ര നടക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ഡോ. ടി.എൻ. സീമ, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ഹരികിഷോർ െഎ.എ.എസ് എന്നിവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.