ഇത്തിക്കര ആറ്റിൽ യുവതി മരിച്ച സംഭവം: സ്​റ്റുഡിയോ ഉടമ അറസ്​റ്റിൽ

കൊട്ടിയം: ഇത്തിക്കര ആറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ട സംഭവത്തിൽ ഒളിവിലായിരുന്ന സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. മീയനയിൽ സ്റ്റുഡിയോ നടത്തുന്ന വെളിനല്ലൂർ മീയന മൈലോട് സിത്താര വീട്ടിൽ ജെനിത്ത് ആണ് (29) അറസ്റ്റിലായത്. ആത്മഹത്യ പ്രേരണാ കുറ്റം, യുവതിയെ പിൻതുടർന്ന് ശല്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ചിറക്കര ഇടവട്ടം ആയിരവില്ലി ക്ഷേത്രത്തിന് സമീപം താഴേവിള പുത്തൻവീട്ടിൽ ഷാജിയുടെയും ലീലയുടെയും മകൾ വിജിയെ (21) കഴിഞ്ഞ 19ന് രാവിലെ ഒമ്പതരയോടെ ഇത്തിക്കര ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. കൊട്ടിയത്ത് സ്വകാര്യ ലാബിൽ ടെക്നീഷ്യനായ വിജി 18ന് വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങിയ ശേഷം കാണാതാകുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസിന് അന്നു രാത്രിതന്നെ ഇവരുടെ ബാഗും മൊബൈൽ ഫോണും ഇത്തിക്കര കൊച്ചു പാലത്തിനടുത്തുനിന്ന് ലഭിച്ചിരുന്നു. തുടരന്വേഷണത്തിൽ ജോലി സ്ഥലത്തുനിന്ന് സ്കൂട്ടറിൽ മടങ്ങിയ വിജി സിത്താര ജങ്ഷനടുത്തുള്ള പെട്രോൽ പമ്പിൽ ഇന്ധനം നിറക്കാനെത്തിയതായി അവിടത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ കണ്ടെത്താനായി. ഇതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് ഇവരെ ഭീഷണിപ്പെടുത്തുന്നതും സ്കൂട്ടറി​െൻറ താക്കോൽ ഊരി കടന്നുകളയുന്നതായും ദൃശ്യങ്ങളിൽ കാണുന്നത്. പിന്നീട് ഇവർ സ്കൂട്ടർ ഉരുട്ടി പമ്പിൽനിന്ന് പുറത്തോട്ട് പോകുന്നതാണ് ദൃശ്യങ്ങളിൽ കണ്ടത്. അതിനു ശേഷം നടന്ന സംഭവങ്ങൾ പൊലീസ് വിവരിക്കുന്നത്: പമ്പിന് പുറത്ത് സ്കൂട്ടറുമായി നിന്ന വിജിയെ താക്കോലുമായി കടന്ന െജനിത്ത് മടങ്ങിയെത്തി പ്രലോഭിപ്പിച്ച് കടത്തികൊണ്ടു പോകാൻ ശ്രമിച്ചു. വഴങ്ങാതിരുന്നപ്പോൾ സ്കൂട്ടർ കൈക്കലാക്കി കടന്നു. അതുവഴി വന്ന ബസിൽ കയറി ഇത്തിക്കരയിൽ ഇറങ്ങിയ വിജി ആറ്റിൽ ചാടി മരിക്കുകയായിരുന്നു. രാത്രി പല പ്രാവശ്യവും ഇയാൾ വിജിയെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. പിന്നീട് രാവിലെ വിജി ജോലി ചെയ്യുന്ന ലാബിൽ ഫോൺ വിളിച്ച് വിജി എത്തിയിരുന്നോ എന്ന് അന്വേഷിച്ചു. എത്തിയില്ല എന്നു മനസ്സിലായതോടെ ഇയാൾ അവരുടെ സ്കൂട്ടറുമായി കൊട്ടിയത്തേക്ക് അന്വേഷിച്ച് വരുന്നതിനിടെയാണ് ഇത്തിക്കരയിൽ വിജിയുടെ ബന്ധുക്കളും പൊലീസും തിരച്ചിൽ നടത്തുന്നത് കണ്ടത്. ഇേതാടെ സ്കൂട്ടർ ഇത്തിക്കരയിൽ െവച്ചശേഷം അവിടെനിന്ന് ഓട്ടോയിൽ കടന്നു. ആദിച്ചനല്ലൂരിൽ റോഡ് സൈഡിൽ സൂക്ഷിച്ചിരുന്ന ബൈക്കുമെടുത്ത് മീയനയിലുള്ള സ്റ്റുഡിയോയിൽ എത്തിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിൽ കറങ്ങിയ ശേഷം മടങ്ങി വരവെയാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു. മേയ് 18ന് വിജിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.