കരുനാഗപ്പള്ളി നഗരസഭാ പ്രൈവറ്റ് ബസ്​സ്​റ്റാൻഡ്​ നോക്കുകുത്തി- ^യൂത്ത് ലീഗ്

കരുനാഗപ്പള്ളി നഗരസഭാ പ്രൈവറ്റ് ബസ്സ്റ്റാൻഡ് നോക്കുകുത്തി- -യൂത്ത് ലീഗ് കരുനാഗപ്പള്ളി: നൂറുകണക്കിന് ആളുകള്‍ക്ക് ഉപകാരപ്പെടേണ്ട കരുനാഗപ്പള്ളി പ്രൈവറ്റ് ബസ്സ്റ്റാൻഡ് നോക്കുകുത്തിയാണെന്ന് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി കൗണ്‍സില്‍. ബസുകള്‍ പ്രൈവറ്റ് ബസ്സ്റ്റാൻഡില്‍ പ്രവേശിക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മോട്ടോര്‍വാഹന വകുപ്പ്, നഗരസഭ, പൊലീസ് വകുപ്പുകളുടെ നിരവധി യോഗങ്ങൾ ചേരുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്. ബസുകള്‍ പ്രവേശിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരവാഹികൾ: ഷിയാസ് എസ് (പ്രസി.), നൗഷാദ്, അസ്ഹര്‍ (വൈസ് പ്രസി.‍), റിയാസ്‌സമദ് തൊടിയൂര്‍ (ജന. സെക്ര.), ഷേര്‍ഷാ, അന്‍വര്‍ (ജോ. സെക്രട്ടറിമാര്‍), ബിജു ക്ലാപ്പന (ട്രഷ.‍). സംസ്ഥാന നിരീക്ഷകന്‍ നാടാല മുഹമ്മദാലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുനീര്‍ഷാ വാഴയത്ത്, ഷിബി അമ്പീല്‍, സനോജ് ക്ലാപ്പന, നൗഷാദ് ക്ലാപ്പന, ഷേര്‍ഷാ തൊടിയൂര്‍, ആദില്‍ എന്നിവര്‍ സംസാരിച്ചു. ബാലവേദി ഉദ്ഘാടനം ചെയ്തു കുണ്ടറ: വെള്ളിമൺ ചെറുമൂട് നവധാര ലൈബ്രറി ആൻഡ് റീഡിങ് റൂമി​െൻറ ആഭിമുഖ്യത്തിൽ ബാലവേദി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലവേദി രക്ഷാധികാരി ജി. സോമശേഖരൻപിള്ള അധ്യക്ഷതവഹിച്ചു. ബാലവേദി സെക്രട്ടറി കുമാരി നന്ദന, പ്രസിഡൻറ് കുമാരി ആർച്ച ഉദയൻ, ഗ്രാമപഞ്ചായത്തംഗം എസ്. ശ്രീകുമാരി, ലൈബ്രറി സെക്രട്ടറി രാഹുൽ ആർ. ഉണ്ണിത്താൻ, വനിതാവേദി പ്രസിഡൻറ് എസ്. കൽപന, ആർ. ഹരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.