മാക്കുളം പാലത്തി​െൻറ സമാന്തര പാത അടച്ചു; പ്രദേശവാസികള്‍ ദുരിതത്തിൽ

പത്തനാപുരം: മാക്കുളം പാലത്തി​െൻറ സമാന്തരപാത പാറ നിരത്തി അടച്ചു. യാത്രാസൗകര്യമില്ലാതെ പ്രദേശവാസികള്‍ ദുരിതത്തില്‍. മാക്കുളം പുതിയ പാലം അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പാലത്തി​െൻറ ആവശ്യത്തിനായി കമുകുംചേരിയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന് അനുമതിയില്ലാതെ ടിപ്പറിൽ മണ്ണ് കൊണ്ടുവരുന്നത് തഹസിൽദാരുടെ നിർദേശ പ്രകാരം റവന്യൂ അധികൃതർ തടഞ്ഞിരുന്നു. ഇതിനു പിന്നാലെ കൊണ്ടുവന്ന പാറകൾ കരാറുകാരന്‍ പാതയില്‍ ഇറക്കുകയായിരുന്നു. പാലത്തിൽ ഇട്ട മണ്ണ് ഉറയ്ക്കുന്നതിനായി രണ്ടാഴ്ചയോളം ഇതിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. നടക്കാൻ പോലും സൗകര്യമൊരുക്കാതെ പാറ കൂമ്പാരമിട്ട് യാത്രാ സ്വാതന്ത്ര്യം തടഞ്ഞത് ഇരുകരയിലുമുള്ള ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. പത്തോളം ബസുകൾ സർവിസ് നടത്തിയിരുന്ന ഇതുവഴി പാലം പണി കാരണം സർവിസ് മുടങ്ങിയതോടെ കാൽ നടയായിരുന്നു കൂടുതൽ പേർക്കും ആശ്രയം. ഇപ്പോൾ കിലോമീറ്ററുകൾ താണ്ടി ലക്ഷ്യസ്ഥാനത്ത് എത്തേണ്ട ഗതികേടിലാണ് നാട്ടുകാർ. എട്ട് മാസത്തിനുമുമ്പ് തുടങ്ങി െവച്ച പാലം പണി മേയ് ആദ്യം ഉദ്ഘാടനം നടത്താനിരിക്കെ മണ്ണ് നിറക്കുന്നതിന് റവന്യൂ അനുമതി ലഭിക്കുന്നിെല്ലന്ന കാരണത്താൽ പണികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പൊതുജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം നല്‍കണമെന്ന് കിഴക്കേ ഭാഗം െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായ സുബി ചേകം റിജു കിഴക്കതിൽ ബാലമുരളി എസ്. ബിജു തുടങ്ങിയവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.