കണിയാപുരം: കരിച്ചാറ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്റസ കലോത്സവം ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ ജമാഅത്ത് അങ്കണത്തിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഇരുപതിനങ്ങളിൽ കലാ-കായിക മത്സരങ്ങൾ നടക്കും. മദ്റസ കലോത്സവം രാവിലെ ജമാഅത്ത് ഇമാം അലി അക്ബർ മൗലവി ഉദ്ഘാടനം ചെയ്യും. മദ്റസ പി.ടി.എ പ്രസിഡൻറ് ഷാജി അധ്യക്ഷതവഹിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ജമാഅത്ത് പ്രസിഡൻറ് എ. ഫൈസൽ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി കരിച്ചാറ ഹംസ അധ്യക്ഷതവഹിക്കും. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.