കേരള സർവകലാശാലയിൽ വെട്ടിനിരത്തൽ

തിരുവനന്തപുരം: കേരള സർവകശാലയിൽ ഭരണാനുകൂല അധ്യാപക സംഘടനയിൽ പെടാത്തവരെയെല്ലാം വൈസ് ചാൻസലറുടെ അധികാരം ദുരുപയോഗംചെയ്ത് വെട്ടി നിരത്തുന്നതായി യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഒാർഗനൈസേഷൻ ആരോപിച്ചു. സർവകലാശാലയുടെ യശസ്സ് രാജ്യത്തിനകത്തും പുറത്തും എത്തിക്കുന്നതിൽ പങ്ക് വഹിച്ച പല അധ്യാപകരുടെയും ഭരണാനുകൂല സംഘടനയുടെ സഹായേത്താടെ അവർ വഹിച്ചിരുന്ന സ്ഥാനങ്ങളിൽനിന്നും ജനാധിപത്യരഹിതമായ രീതിയിൽ പുറത്താക്കി. ഏറെ പ്രാധാന്യമർഹിക്കുന്ന ഡിപ്പാർട്ട്മ​െൻറ് ഒാഫ് സ്റ്റുഡൻറ്സ് സർവിസിൽ പിഎച്ച്.ഡി യോഗ്യത പോലുമില്ലാത്ത താരതമ്യേന ജൂനിയറായ അധ്യാപകനെ സംഘടനാതാൽപര്യം മാത്രം കണക്കിലെടുത്ത് നിയമിച്ചു. ഭരണാനുകൂല സംഘടനയിൽപെടാത്തവർക്ക് ഉൗര്വിലക്ക് കൽപിക്കുന്ന സമ്പ്രദായം സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമാണ്. തീർത്തും രാഷ്ട്രീയ പ്രേരിതവും ജനാധിപത്യരഹിതവുമായ നടപടികളിൽ ടീച്ചേഴ്സ് ഒാർഗനൈസേഷൻ പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.