കൊട്ടാരക്കര: നവജാതശിശുവിെൻറ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായ് കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. കൊല്ലം പുത്തൂരിന് സമീപം കാരിക്കൽ ഗുരുനാഥ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പ്രായം കണക്കാക്കുന്നു. ശനിയാഴ്ച രാവിലെ 7.30ന് മാംസകഷ്ണങ്ങള്‍ തെരുവുനായ്ക്കള്‍ വലിച്ചുകീറുന്നത് കാരിക്കലിലെ കുടുംബശ്രീ യൂനിറ്റ് സെക്രട്ടറി ദിവ്യയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് വാർഡ് അംഗവും പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറുമായ വി. രാധാകൃഷ്ണനെ അറിയിക്കുകയായിരുന്നു. നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് കൈയും കാലും വേറിട്ട നിലയിലുള്ള നവജാത ശിശുവിെൻറ മൃതദേഹം കണ്ടെടുത്തത്. ഉടന്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പുത്തൂർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം ആരോ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചതായാണ് പൊലീസിെൻറ പ്രാഥമികനിഗമനം. നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.