കലക്ടറുടെ പരാതിപരിഹാര അദാലത്; 120 പരാതികൾക്ക് പരിഹാരം

കൊല്ലം: കലക്ടർ ഡോ. എസ്. കാർത്തികേയ​െൻറ കുന്നത്തൂർ താലൂക്കുതല പരാതിപരിഹാര അദാലത്തിൽ 120 പരാതികളിൽ തീർപ്പാക്കി. ശാസ്താംകോട്ട മിനി സിവിൽ സ്റ്റേഷനിൽ നടന്ന 'സമാശ്വാസം 2018--19' പരിപാടിയിൽ ആകെ 326 പരാതികളാണ് പരിഗണനക്ക് വന്നത്. ഇവയിൽ 145 എണ്ണം റവന്യൂ സംബന്ധമായവയും 115 പരാതികൾ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയാണ്. അദാലത്തിൽ പരിഹാരമാകാത്ത പരാതികൾ തുടർനടപടികൾക്കായി അതത് വകുപ്പുകൾക്ക് കൈമാറി. ഇടയ്ക്കാട് കോളനിയിലെ 200 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടി അതിവേഗത്തിലാക്കാൻ ഇതുസംബന്ധിച്ച പരാതിയിന്മേൽ നിർദേശം നൽകി. ശാസ്താംകോട്ടയിലെ പഴയ പൊലീസ് സ്റ്റേഷൻ പരിസരത്തെ ഗതാഗതതടസ്സം പരിഹരിക്കണമെന്ന ദീർഘനാളത്തെ ആവശ്യത്തിന് പരിപാടിയിൽ തീർപ്പായി. ഒന്നാം വാർഡ് അംഗം ദിലീപാണ് വിഷയം അവതരിപ്പിച്ചത്. പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ റോഡരികിൽ കിടക്കുന്നതാണ് ഗതാഗതതടസ്സത്തിന് കാരണമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനങ്ങൾ റോഡരികിൽനിന്ന് അടിയന്തരമായി നീക്കംചെയ്യണമെന്ന് കലക്ടർ നിർദേശിച്ചു. ഡെപ്യൂട്ടി കലക്ടർമാരായ ബി. ശശികുമാർ, ആർ. സുകു, തഹസിൽദാർ എഫ്. റോയ്കുമാർ, ജില്ല സർവേ സൂപ്രണ്ട് ഭരതൻ, ജൂനിയർ സൂപ്രണ്ടുമാരായ വി. ശോഭാംബിക, ആർ. രാജേശ്വരി, അനിൽ എബ്രഹാം, കെ. മധുസൂദനൻ, എം.എസ്. ഷീബ, എം. നൗജാസ്, വില്ലേജ് ഓഫിസർമാർ, മറ്റ് ഉദ്യോസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.