ദേശീയപാത ഭൂമി ഏറ്റെടുക്കൽ: പരാതികളിൽ മൊഴിയെടുപ്പ് തുടങ്ങി

കൊട്ടിയം: ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പള്ളിമുക്കിലുള്ള സ്ഥലമെടുപ്പ് വിഭാഗം തഹസിൽദാർ ഓഫിസിൽ പരാതികളിന്മേലുള്ള മൊഴിയെടുപ്പ് തുടങ്ങി. വൻ പൊലീസ് സുരക്ഷയോടെയാണ് ഉദ്യോഗസ്ഥർ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച പരാതികൾ കേട്ടത്. റോഡിനായുള്ള പുതിയ അലൈൻമ​െൻറ് സംബന്ധിച്ച് മൂന്നിടങ്ങളിൽനിന്നാണ് പരാതികൾ ലഭിച്ചത്. ശക്തികുളങ്ങര, മേവറം, കൊട്ടിയം എന്നിവിടങ്ങളിൽനിന്നായിരുന്നു അലൈൻമ​െൻറ് സംബന്ധിച്ച പരാതികൾ സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ സുമീതൻ പിള്ളക്ക് മുന്നിലെത്തിയത്. ശക്തികുളങ്ങര മുതൽ ബൈപാസ് ആരംഭിക്കുന്ന ഭാഗം വരെയും മേവറം മുതൽ ഉമയനല്ലൂർവരെയും കൊട്ടിയം ജങ്ഷന് കിഴക്കുവശവും റോഡി​െൻറ ഒരു വശത്തുനിന്ന് മാത്രം സ്ഥലം ഏറ്റെടുക്കുന്നതിനാൽ അലൈൻമ​െൻറിൽ മാറ്റം വരുത്തണമെന്നായിരുന്നു ഈ ഭാഗത്തുനിന്ന് ഹിയറിങ്ങിനെത്തിയവരുടെ ആവശ്യം. ഈ ആവശ്യം നാഷനൽ ഹൈവേ അതോറിറ്റിയെ അറിയിച്ചശേഷം അവരുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അലൈൻമ​െൻറിൽ ആവശ്യമായ മാറ്റം വരുത്താനാണ് സാധ്യത. ഇരുവശത്തുനിന്നും ഒരുപോലെ സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യവും അർഹമായ നഷ്ടപരിഹാരവും കമ്പോള വിലയും നൽകണമെന്ന ആവശ്യവും പലരും ഉന്നയിച്ചിട്ടുണ്ട്. കടകൾ വാടകക്കെടുത്ത് നടത്തുന്നവരും നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യവുമായി അപേക്ഷ നൽകിയിട്ടുണ്ട്. ഹിയറിങ് നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ മാർച്ചും തള്ളിക്കയറ്റവും നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെതുടർന്ന് ഇരവിപുരത്തുനിന്ന് അഞ്ച് എസ്.ഐമാരുടെ നേതൃത്വത്തിലെ പൊലീസ് സംഘവും വനിതാ എസ്.ഐയുടെ നേതൃത്വത്തിലെ പിങ്ക് പൊലീസ് സംഘവും ഓഫിസിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. മുന്നൂറിലധികം പരാതികളാണ് പള്ളിമുക്ക് ഓഫിസി​െൻറ പരിധിയിൽനിന്ന് ഡെപ്യൂട്ടി കലക്ടർക്ക് ലഭിച്ചത്. ഇതിൽ ഇരുന്നൂറ്റി അമ്പതോളം പരാതിക്കാർ ശനിയാഴ്ച നടന്ന ഹിയറിങ്ങിൽ പങ്കെടുത്തിരുന്നു. തിങ്കളാഴ്ചയും പരാതി കേൾക്കൽ തുടരും. സ്ഥലമെടുപ്പ് വിഭാഗം തഹസിൽദാർ കമറുദീ​െൻറ മേൽനോട്ടത്തിൽ പരാതിക്കാരുടെ മൊഴിയെടുക്കുന്നതിനായി പത്ത് ടേബിളുകളും ഹെൽപ് ഡെസ്കും ക്രമീകരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.