വിദ്യാഭ്യാസ ചെലവ് എസ്.എഫ്.ഐ ഏറ്റെടുക്കും

കൊല്ലം: കേരള സർവകലാശാല എം.കോം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ടി.കെ.എം ആർട്സ് കോളജ് വിദ്യാർഥി ദിവ്യമോളുടെ ഉപരിപഠനത്തി​െൻറ ചെലവ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ഏറ്റെടുക്കും. കൊല്ലത്ത് നടക്കുന്ന എസ്.എഫ്.ഐ 33ാം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായാണിത്. . എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന വൈസ് പ്രസിഡൻറ് ശ്യാം മോഹൻ വിദ്യാർഥിനിയുടെ വീട്ടിലെത്തി കൈമാറി. ജില്ലാ സെക്രട്ടറി എം. ഹരികൃഷ്‌ണൻ, ജില്ലാ പ്രസിഡൻറ് എസ്. അരവിന്ദ്, സി.പി.എം ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. ആനന്ദൻ, ബിജു, പി.കെ. സന്തോഷ്, കേരള സർവകലാശാലാ യൂനിയൻ ചെയർമാൻ ആദർശ് എം. സജി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.