കൊല്ലം: കേരള മുസ്ലിം യുവജന ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെയും തിരുവനന്തപുരം നവ്യ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിെൻറയും സംയുക്താഭിമുഖ്യത്തിൽ മേയ് ആറിന് നടക്കുന്ന നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പെങ്കടുക്കുന്ന വിദ്യാർഥികൾക്ക് മാതൃകാ പ്രവേശന പരീക്ഷ നടത്തും. 28ന് കണ്ണനല്ലൂർ എം.കെ.എൽ.എം ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. 10 മുതൽ ഒന്നു വരെ പരീക്ഷയും 1.30 മുതൽ ചോദ്യപേപ്പർ വിശകലനവും സംശയനിവാരണവും നടക്കും. മോഡൽ എൻട്രൻസിൽ പെങ്കടുക്കുന്ന വിദ്യാർഥികൾ 9447248315(തേവലക്കര ജെ.എം നാസറുദ്ദീൻ ), 9061735786, 9947973786 (കണ്ണനല്ലൂർ നാഷിദ് ബാഖവി), രാധാകൃഷ്ണൻ നായർ 9447433794 (തിരുവനന്തപുരം) എന്നീ നമ്പറുകളിൽ 26ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. നീറ്റ് ഫലത്തിന് ശേഷം സമർഥരായ 100 വിദ്യാർഥികൾക്ക് 2019 നീറ്റ് പരീക്ഷക്കുള്ള റിപ്പീറ്റേഴ്സ് ബാച്ചിലേക്ക് സൗജന്യ പഠനത്തിന് കെ.എം.വൈ.എഫ് സൗകര്യമൊരുക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.