ഗുരു -ജനമധ്യത്തിലേക്കിറങ്ങി പ്രവർത്തിച്ച മഹായോഗി ^പ്രഫ. എം.കെ. സാനു

ഗുരു -ജനമധ്യത്തിലേക്കിറങ്ങി പ്രവർത്തിച്ച മഹായോഗി -പ്രഫ. എം.കെ. സാനു കരുനാഗപ്പള്ളി: ജനങ്ങൾക്കിടയിലിറങ്ങി സാമൂഹികമാറ്റത്തിനായി പ്രവർത്തിച്ച മഹായോഗിയായിരുന്നു ശ്രീ നാരായണ ഗുരുെവന്ന് പ്രഫ. എം.കെ. സാനു പറഞ്ഞു. കരുനാഗപ്പള്ളി ടൗണിൽ നടന്ന ശ്രീനാരായണ സഹോദര ധർമവേദി ഐക്യദാർഢ്യ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ സി.കെ. വിദ്യാസാഗർ നയപ്രഖ്യാപനം നടത്തി. സംസ്ഥാന ട്രഷറർ സൗത്ത് ഇന്ത്യൻ വിനോദ് മൈക്രോ ഫിനാൻസ് വിതരണം നിർവഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.