സ്ത്രീധന പീഡനത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെ റിമാൻഡ്​ ചെയ്തു

ചവറ: ഭർതൃഗൃഹത്തിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സക്കിടെ മരിച്ച സംഭവത്തിൽ പിടിയിലായ ഭർത്താവിനെ റിമാൻഡ് ചെയ്തു. കോയിവിള കരുവ കിഴക്കതിൽ കോളനിയിൽ ലിനുവിനെയാണ് തെക്കുംഭാഗം എസ്.ഐ രാജീവി​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ലിനുവി​െൻറ വീട്ടിൽ കിടപ്പുമുറിയിലെ ജനലഴിയിലാണ് കഴിഞ്ഞ 12ന് കോയിവിള കിഴക്ക് ചമ്പോളിൽ തെക്കതിൽ സുരേഷ്-ബിന്ദു ദമ്പതികളുടെ മകൾ ഗോപിക (21) ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി എട്ടിന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽവെച്ചാണ് മരിച്ചത്. ഭർത്താവി​െൻറയും വീട്ടുകാരുടെയും സ്ത്രീധന പീഡനമാണ് ഗോപിക മരിക്കാൻ കാരണമെന്ന് കാട്ടി യുവതിയുടെ വീട്ടുകാർ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.