കൊല്ലം: സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപറേഷൻ നടപ്പാക്കുന്ന കൃഷിഭൂമി വായ്പ പദ്ധതിയിലേക്ക് പട്ടികജാതിയിൽപെട്ട അർഹരായ ഭൂരഹിത കർഷക തൊഴിലാളികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ചുലക്ഷം രൂപയാണ് പദ്ധതി തുക. അപേക്ഷകർ 21നും 55നും ഇടയിൽ പ്രായമുള്ള വിവാഹിതരായിരിക്കണം. കുടുംബ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളിലുള്ളവർക്ക് 1,20000 രൂപയിലും കവിയാൻ പാടില്ല. വായ്പ ലഭിക്കുന്നവർ വായ്പ തുകകൊണ്ട് വരുമാനദായകമായ 30 സെൻറ് കൃഷിഭൂമിയെങ്കിലും വാങ്ങിയിരിക്കണം. മൊത്തം പദ്ധതി തുകയിൽ പരമാവധി 50000 രൂപ വരെ സർക്കാർ അനുവദിക്കുന്ന മുറക്ക് സബ്സിഡിയായി ലഭിക്കും. വായ്പാതുക നിശ്ചിത കാലപരിധിക്കുള്ളിൽ ആറ് ശതമാനം പലിശസഹിതം തിരിച്ചടക്കണം. തിരിച്ചടവിൽ വീഴ്ച വരുത്തുന്നവർ രണ്ട് ശതമാനം പിഴപ്പലിശ അടയ്ക്കണം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഓഫിസിൽ ലഭിക്കും. ജാതി, കുടുംബ വാർഷിക വരുമാനം (ആറു മാസത്തിനുള്ളിൽ ലഭിച്ചത്), വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ മേയ് 20നകം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.