ഇളമ്പള്ളൂർ പത്താമുദയം നാളെ

കുണ്ടറ: ഇളമ്പള്ളൂർ ക്ഷേത്രത്തിലെ പത്താമുദയം ഉത്സവം തിങ്കളാഴ്ച നടക്കും. ക്രമസമാധാനപാലനം സുഗമമാക്കാൻ പൊലീസ് വിപുലമായ സംവിധാനങ്ങളൊരുക്കി. കേരളപുരം മുതൽ ആറുമുറിക്കടവരെയുള്ള ദേശീയപാതയിൽ കടകളിലെ നിരീക്ഷണ കാമറകളുടെ തകരാറുകൾ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി. മൈതാനത്തും ക്ഷേത്രപരിസരത്തും പ്രത്യേകസ്ഥലങ്ങളിൽ ഒളി കാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി. വനിതാ പൊലീസ് ഉൾെപ്പടെ ക്ഷേത്രപരിസരത്ത് 15 പേരടങ്ങുന്ന അഞ്ച് ഗ്രൂപ് മഫ്ത്തി പൊലീസുകരെ വിന്യസിക്കും. കൂടാതെ റിസർവ് ബറ്റാലിയനിൽ നിന്നായി നൂറ്റി അമ്പത് പൊലീസുകാരെ അധികമായി വിന്യസിക്കും. പരിപാടികൾ ഇന്ന് ഇളമ്പള്ളൂർ പത്താമുദയ മഹോത്സവം -മുഖത്തല ശിവജിയുടെ സംഗീത സദസ്സ് -5.00. ജീവതാളം നാടൻപാട്ടുകൾ -രാത്രി. 9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.