ചരിത്ര കാര്‍ഷിക വിജ്ഞാന പ്രദര്‍ശനത്തിന് ഇന്ന് തുടക്കം

കൊല്ലം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള 'സ്മൃതിപഥങ്ങളിലൂടെ' ചരിത്ര-കാര്‍ഷിക വിജ്ഞാന പ്രദര്‍ശനവും വിപണനമേളയും ഞായറാഴ്ച വൈകീട്ട് അഞ്ചിന് സിനിമാതാരം മധു ചിന്നക്കട ക്രേവന്‍ സ്‌കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യും. ഡോ. ആര്‍. ലതാദേവിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മേയര്‍ വി. രാജേന്ദ്രബാബു, സി.പി.ഐ ജില്ല സെക്രട്ടറി എന്‍. അനിരുദ്ധന്‍, ഇ.എ. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. കൊല്ലം ബീച്ചില്‍ മണല്‍ ശില്‍പം തീര്‍ത്തു കൊല്ലം: സി.പി.ഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസി​െൻറ പ്രചാരണാർഥം ഇപ്റ്റ കൊല്ലം സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ബീച്ചില്‍ മണല്‍ ശില്‍പം തീര്‍ത്തു. ജില്ല കൗണ്‍സിൽ അംഗം രാജേന്ദ്രപ്രസാദി​െൻറ നേതൃത്വത്തില്‍ ഇപ്റ്റയുടെ ലോഗോയാണ് മണലില്‍ തയാറാക്കിയത്. സി.പി.ഐ സംസ്ഥാന കൗണ്‍സിൽ അംഗം അഡ്വ. ആര്‍. വിജയകുമാര്‍ ശിൽപത്തി​െൻറ പ്രദര്‍ശനം ഉദ്ഘാടനം നിര്‍വഹിച്ചു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ജഗത്ജീവന്‍ ലാലി, ഇപ്റ്റ ജില്ല ആക്ടിങ് സെക്രട്ടറി പോണാല്‍ നന്ദകുമാര്‍, എസ്. സജീവ്, കെ.എസ്. സജിത് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.