സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് ചിത്രരചനാ മത്സരം

കൊല്ലം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സോപാനം അങ്കണത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവി​െൻറ രേഖാചിത്രം വരച്ച് കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ മത്സരം ഉദ്ഘാടനം ചെയ്തു. സബ്കമ്മിറ്റി ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, ജനറല്‍ മാനേജര്‍ സി.ആര്‍. ജോസ്പ്രകാശ്, സബ്കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ആര്‍. സജിലാല്‍, വനിത കമീഷന്‍ അംഗം അഡ്വ. എം.എസ്. താര എന്നിവര്‍ സംസാരിച്ചു. ചിത്രരചനയില്‍ പ്രീ-പ്രൈമറി, എൽ.പി, യു.പി, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികളും കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ ഇനങ്ങളില്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം കുട്ടികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.