ഒരുമാസത്തിനുള്ളിൽ 152 കേസുകളിലായി പിടികൂടിയത്​ 158.33 കിലോ കഞ്ചാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ആൻറിനാർകോട്ടിക് ആക്ഷൻ ഫോഴ്സി​െൻറ നേതൃത്വത്തിൽ ഒരുമാസം നടത്തിയ പരിശോധനകളിൽ 152 കേസുകളിലായി 158 കിലോ കഞ്ചാവും 303.5 ഗ്രാം ഹഷീഷും പിടികൂടി. മാർച്ച് 16 മുതൽ ഏപ്രിൽ 15 വരെയുള്ള പരിശോധനയിലാണ് ഇത് പിടികൂടിയത്. മലപ്പുറം ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽ കഞ്ചാവ് പിടികൂടിയത്, 66.5 കിലോ. തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, കോഴിക്കോട് സിറ്റി എന്നിവയാണ് തൊട്ടുപിന്നിൽ. വിവിധ ജില്ലകളിൽനിന്ന് പിടികൂടിയ കഞ്ചാവി​െൻറ കണക്ക്: തിരുവനന്തപുരം സിറ്റി (18.482 കി.), തിരുവനനന്തപുരം റൂറൽ (1.979കി. ), കൊല്ലം സിറ്റി (5.240 കി.), കൊല്ലം റൂറൽ (7.74 കി.), പത്തനംതിട്ട (1.080 കി.). കൊച്ചി റേഞ്ച് -കൊച്ചി സിറ്റി(13.95 കി.), എറണാകുളം റൂറൽ(7.172 കി.), ആലപ്പുഴ(2.32 കി), ഇടുക്കി (2.478 കിലോ), കോട്ടയം (6.025 കി.), തൃശൂർ സിറ്റി -(126 ഗ്രാം), തൃശൂർ റൂറൽ -(685 ഗ്രാം), പാലക്കാട് (2.11 കി.), മലപ്പുറം (66.59 കി.), കണ്ണൂർ റേഞ്ച് - കോഴിക്കോട് സിറ്റി (10.25 കി.), കോഴിക്കോട് റൂറൽ (3.88 കി.), വയനാട് (6.360 കി.), കണ്ണൂർ (1.500 കി.), കാസർകോട് (366 ഗ്രാം.) വിവിധ ജില്ലകളിൽ മയക്കുമരുന്ന് വിപണനം നടത്തുന്നവർക്കെതിരെയുള്ള നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും കാൻസാഫി​െൻറ ചുമതലയുള്ള ഐ.ജി പി.വിജയനും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.