കടലാക്രമണത്തിന് ശമനമില്ല

വലിയതുറ: ഒരാഴ്ചയായി തുടരുന്ന ശക്തമായ കടലാക്രമണത്തിന് ശനിയാഴ്ചയും ശമനമില്ല. കടൽ തീരത്തേക്ക് അടിച്ചുകയറി 10 വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. 275 വീടുകൾ അപകട ഭീഷണിയിൽ. വലിയതുറ യു.പി.എസ് സ്കൂളിൽ പേട്ട വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വലിയതുറ, കുഴിവിളാകം, ചെറിയതുറ ഭാഗങ്ങളിലാണ് കടലാക്രമണം ശക്തിയായതിനെ തുടർന്ന് വീടുകൾ തകർന്നത്. അടിച്ചുകയറുന്ന തിരമാലകൾ വീടുകളുടെ അടിത്തറയിൽനിന്നും മണ്ണ് എടുത്ത് പോകുന്നതും അപകട ഭീഷണിയാകുന്നു. പലരും കടൽകയറ്റത്തെ തടയാനായി മണ്ണുകൾ നിറച്ച ചാക്കുകൾ വീടുകൾക്ക് മുന്നിൽ അടുക്കിയെങ്കിലും ശക്തമായ തിരമാലകൾ ഇെതല്ലാം കവരുന്ന അവസ്ഥയാണ്. ശനിയാഴ്ച പുലർച്ചയോടെ കുടുതൽ രൗദ്രഭാവം പൂണ്ട് തീരത്തേക്ക് ശക്തമായ തിരമാലകളാണ് അടിച്ചുകയറിയത്. കടലാക്രമണത്തിൽ ഒന്നാംനിര-രണ്ടാംനിര വീടുകൾ തകർന്നപ്പോൾ മൂന്നാംനിര-നാലാം വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. പലരും വീടുകള്‍ വിട്ട് പുറത്തേക്ക് ഇറങ്ങി രക്ഷാസ്ഥാനം ഇല്ലാത്തതിനാൽ കനത്തചൂടില്‍ വീടിന് പുറത്തിരിക്കുന്ന അവസ്ഥയാണ്. ഓഖിയുടെ ദുരന്തത്തിൽ മാസങ്ങളായി വിറങ്ങലിച്ച തീരങ്ങളിലേക്ക് തിരമാലകള്‍ അടിച്ചുകയറി നിരവധി വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും നശിക്കുന്നത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടും റവന്യൂ അധികൃതര്‍ തീരത്തേക്ക് തിരിഞ്ഞുനോക്കിയത് വെള്ളിയാഴ്ച വൈകീട്ടാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതോടെയാണ് റവന്യൂ അധികൃതര്‍ സ്ഥലെത്തത്തി ജനങ്ങളെ മാറ്റിപാര്‍ക്കിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ കടലാക്രമണത്തെ തുടർന്ന് വീടുകൾ നഷ്ടമായ നൂറിലധികം കുടുംബങ്ങൾ നിലവിൽ മുട്ടത്തറ വില്ലേജ് ഓഫിസി​െൻറ കീഴിൽ വലിയതുറ ഫിഷറീസ് സ്കൂൾ, യു.പി സ്കൂൾ, എൽ.പി സ്കൂൾ, ഫിഷറീസ് ഗോഡൗൺ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇതിനിടെയാണ് വലിയതുറ യു.പി സ്കൂളിൽ പേട്ട വില്ലേജ് ഓഫിസി​െൻറ കീഴിൽ ശനിയാഴ്ച വീണ്ടും ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നത്. ഇനിയും കടലാക്രമണം ശക്തമായാൽ തീരത്ത് പുതിയ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണ്. മുമ്പുണ്ടായ കടലാക്രമണത്തെ തുടര്‍ന്ന് ശക്തമായ കടല്‍ഭിത്തിയും പുലിമുട്ടുകളും നിർമിക്കുമെന്ന അന്ന് സ്ഥലം സന്ദർശിച്ച റവന്യൂ മന്ത്രി അടക്കമുള്ളവര്‍ ഉറപ്പുനല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല ഒരോ തവണ കടല്‍ക്ഷോഭിച്ച് തീരത്തേക്ക് തിരമലകള്‍ അടിച്ചുകയറുന്നത് കാരണം വന്‍ നഷ്ടങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടാകുന്നത്. ശക്തമായ തിരമാലകളിൽപെട്ട് വലിയതുറ കടല്‍പ്പാലത്തി​െൻറ അടിഭാഗം പൂര്‍ണമായും തകര്‍ന്ന് ഏതുനിമിഷവും നിലം പതിക്കാമെന്ന അവസ്ഥയിലാണ്. കഴിഞ്ഞ കടലാക്രമണത്തില്‍ തകര്‍ന്ന പാലം നവീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് ഇപ്പോള്‍ പാലം കൂടുതല്‍ അപകടാവസ്ഥയിലാകാൻ കാരണമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.