തിരുവനന്തപുരം: നഗരമേഖലയിൽ താമസിക്കുന്നവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിദഗ്ധ തൊഴിലാളികളുടെ സേവനം ഉറപ്പാക്കുന്ന കുടുംബശ്രീയുടെ അർബൻ സർവിസ് ടീം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ മുഖേന സംസ്ഥാനത്തെ നഗരമേഖലയിൽ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (എൻ.യു.എൽ.എം) പദ്ധതിയുടെ ഭാഗമായി ജില്ല മിഷെൻറ നേതൃത്വത്തിലാണ് രൂപവത്കരിച്ചത്. ജില്ലയിലെ മുട്ടടയിൽ എൻ.യു.എൽ.എമ്മിെൻറ കീഴിലെ നഗര ഉപജീവന കേന്ദ്രത്തിലാണ് പ്രവർത്തനം. ഹൗസ് കീപ്പിങ്, മെയ്സൺ, പ്ലംബിങ്, ഇലക്ട്രീഷ്യൻ, ടൈൽസ് വർക്കർ, ഗാർഡനിങ്, എ.സി മെക്കാനിക്, മൊബൈൽ സർവിസിങ്, ബേബി സിറ്റിങ്, സി.സി ടി.വി, ബ്യൂട്ടീഷ്യൻ തുടങ്ങി നഗരമേഖലയിൽ താമസിക്കുന്നവരുടെ വിവിധ ആവശ്യം നിറവേറ്റാനുള്ള മികച്ച സംവിധാനമാണ് അർബൻ സർവിസ് ടീം. 30പേരാണ് ടീമിലുള്ളത്. ഇവർക്കെല്ലാം തിരിച്ചറിയൽ കാർഡും യൂനിഫോമും നൽകിയിട്ടുണ്ട്. ഫോൺ. 7012389423. അണുവിമുക്ത പ്രക്രിയക്കായി അടച്ചു തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ (എസ്.എസ്.ബി) ഹീമോ ഡയാലിസിസ് യൂനിറ്റ് വാർഷിക അണുവിമുക്ത പ്രക്രിയക്കായി അടച്ചിട്ടു. പകരം അത്യാവശ്യം ഡയാലിസിസ് വേണ്ടവർക്ക് കാരുണ്യ ഡയാലിസിസ് സെൻറർ വഴി സംവിധാനം ഒരുക്കിയിട്ടുള്ളതായി എസ്.എസ്.ബി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽ കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.