അതിഥി തൊഴിലാളികള്‍ക്ക് സഹായമൊരുക്കി ആവാസ് ഫെസിലിറ്റേഷന്‍ സെൻറര്‍

തിരുവനന്തപുരം: ജില്ലയില്‍ തൊഴില്‍ചെയ്യുന്ന ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന തൊഴില്‍വകുപ്പി​െൻറ ഫെസിലിറ്റേഷന്‍ സ​െൻറര്‍ ശ്രദ്ധേയമാകുന്നു. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന സ​െൻററില്‍ ദിവസേന നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് സഹായംതേടിയെത്തുന്നതെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ കെ. ദിലീപ് കുമാര്‍ പറഞ്ഞു. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് സ​െൻറര്‍ പ്രവര്‍ത്തിക്കുക. ഹിന്ദി, ബംഗാളി ഭാഷകളിലാണ് നിലവില്‍ തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നത്. മറ്റ് ഭാഷകളില്‍കൂടി താമസിയാതെ സേവനം ലഭ്യമാക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ആവാസ് പദ്ധതിയും അതിഥി തൊഴിലാളികള്‍ക്ക് ഏറെ ഗുണംചെയ്തു. പദ്ധതിപ്രകാരം ഒരു തൊഴിലാളിക്കും കുടുംബത്തിനുമായി 15,000 രൂപ ചികിത്സാസഹായം ലഭിക്കും. തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാല്‍ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും നല്‍കും. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ 3,51,000 രൂപയുടെ സഹായം തിരുവനന്തപുരം ജില്ലയില്‍ നല്‍കിയതായും ലേബര്‍ ഓഫിസര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.