ജിജി തോംസണെതിരായ കേസ് നിരസിക്കരുതെന്ന്​ കോടതി

തിരുവനന്തപുരം: രേഖകളിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് മുൻ ചീഫ് സെക്രട്ടറി ജിജി തോംസനെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി നിരസിക്കരുതെന്ന് കോടതി. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി പ്രഭാകരേൻറതാണ് ഉത്തരവ്. കേരള അഡ്മിനിസ്‌ട്രേറ്റിവ് ൈട്രബ്യൂണലിൽ ത​െൻറ സുഹൃത്തും മുൻ ചീഫ് സെക്രട്ടറിയുമായ ജോസ് സിറിയക്കിനെ അംഗമായി നിയമിക്കാനായി കൃത്രിമ രേഖ തയാറാക്കി കേന്ദ്ര നിയമമന്ത്രാലയത്തിൽ നൽകി എന്നാണ് പരാതി. സർക്കാർ ഉദ്യോഗസ്ഥനെതിരെ ഇത്തരം നിയമനടപടിക്ക് സർക്കാർ അനുമതി ആവശ്യമാണെന്ന ചട്ടം ചൂണ്ടിക്കാട്ടി നേരത്തേ മജിസ്ട്രേറ്റ് കോടതി ഇൗ ഹരജി നിരസിച്ചിരുന്നു. എന്നാൽ, സർക്കാർ ജീവനക്കാർക്കെതിരെ കേെസടുക്കാൻ സുപ്രീംകോടതിയുടെ പുതിയ മാർഗരേഖകൾ വന്ന സാഹചര്യത്തിലാണ് ജില്ല കോടതിയുടെ പുതിയ ഉത്തരവ്. മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്കിനെ കേരള അഡ്മിനിസ്‌ട്രേറ്റിവ് ൈട്രബ്യൂണൽ മെംബർ ആക്കരുതെന്ന് ആവശ്യപ്പെട്ട് അഡ്വ. ഫോർ ജസ്റ്റിസ് എന്ന അഭിഭാഷകസംഘടന ഗവർണർക്ക് പരാതി നൽകിയിരുന്നു. പരാതികളിൽ കഴമ്പുണ്ടെന്നും നടപടിയെടുക്കണമെന്നും അവശ്യപ്പെട്ട് ഗവർണർ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിലെ നടപടിയെടുക്കണം എന്ന ഭാഗത്തിൽ കൃത്രിമം കാട്ടി നടപടിയെടുക്കരുതെന്നാക്കി ജിജി തോംസൺ കേന്ദ്ര നിയമ മന്ത്രാലയത്തിന് റിപ്പോർട്ട് അയച്ചുവെന്നാണ് ഹരജിയിൽ ആരോപിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.