​െറസിഡൻറ്​സ്​ അസോസിയേഷൻ വാർഷികം

ആറ്റിങ്ങൽ: വേങ്ങോട് ടൗൺ െറസിഡൻറ്സ് അസോസിയേഷ​െൻറ വാർഷികാഘോഷം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോന്നയ്ക്കൽ സാംസ്കാരികസമിതി ഹാളിൽ അസോസിയേഷൻ പ്രസിഡൻറ് ആർ. വേണുനാഥി​െൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. യാസർ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വേണുഗോപാലൻനായർ, എസ്. ഷാജി, ദിലീപ്കുമാർ എ. പത്മിനി, ഉദയകുമാരി, ജി. രാജൻനായർ, പ്രമോദ് കൃഷ്ണ, വിനയ് എം.എസ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡോ. മിനി അനിൽ, ഡോ. സ്മിത, ആർ. ഗോപിനാഥൻ, കാന്തിമതി, വിവേക്, ഹരികുമാർ, സുന്ദരേശൻ, ജെ. രാജൻ, ലീല, രഘുനാഥൻ, നാരായണൻ നായർ, സീനത്ത് തുടങ്ങി നിരവധിപേരെ ചടങ്ങിൽ ആദരിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്കും ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും ചടങ്ങിൽ സമ്മാനങ്ങൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.