ബാങ്കിനെതിരായ ​പ്രചാരണങ്ങൾ അടിസ്​ഥാനരഹിതം

നെടുമങ്ങാട്: കാര്യക്ഷമമായി പ്രവർത്തിക്കുന്ന ആനാട് ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കിനെതിരെ ചിലർ നടത്തുന്ന ദുഷ്പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണന്ന് ബാങ്ക് പ്രസിഡൻറ് കെ. രാജേന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു. ബാങ്കിന് ലക്ഷങ്ങളുടെ കുടിശ്ശികയും ബാധ്യതയുമുണ്ടാക്കിയ ഭരണസമിതി അംഗത്തിനെതിരെ നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ചിലർ ആരോപണങ്ങളുമായി രംഗത്തെത്തിയത്. നടപടിയുടെ പേരിൽ അംഗവും കൂട്ടാളികളും ആണ് ഭരണസമിതിക്കെതിരെ ദുഷ്പ്രചാരണങ്ങൾ നടത്തുന്നത്. ബാങ്കിൽ വിശ്വാസം അർപ്പിച്ചിട്ടുള്ള സഹകാരികളും ഇടപാടുകാരും പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.