അക്രമക്കേസുകളിലെ പ്രതികളെ റിമാൻഡ്​ ചെയ്തു

ചവറ: ചവറയിൽ ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപിച്ച കേസിലും നീണ്ടകരയിൽ യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ച കേസിലും പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് 6.30ന് ചവറ ഓട്ടോ സ്റ്റാൻഡിൽ സംഘടിച്ചെത്തിയവർ നടത്തിയ അക്രമത്തിൽ ചവറ സ്വദേശി ഷാഫി എന്ന ഓട്ടോക്കാരനാണ് കുത്തേറ്റത്. സംഭവത്തിൽ ചവറ കുരിശുംമൂട് തൈക്കൂട്ടത്തിൽ വീട്ടിൽ രഞ്ജിത്തിനെ (34) പിടികൂടിയിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് ചവറയിൽ വെള്ളിയാഴ്ച ഓട്ടോ തൊഴിലാളികൾ പണിമുടക്കി. നീണ്ടകര പരിമണത്ത് കഴിഞ്ഞ ദിവസം നടന്ന അക്രമത്തിൽ ശക്തികുളങ്ങര കന്നിമേൽചേരി കുമരിച്ചിച്ചേഴ്ത്ത് ശ്യാം എന്ന ജയന്തനാണ് (28) തലക്ക് പരിക്കേറ്റത്. ഇരുമ്പ് ആയുധം കൊണ്ട് അക്രമിച്ച സംഭവത്തിൽ നീണ്ടകര പരിമണം ഏട്ടൻ തറയിൽ പ്രേമനാണ് (31) പിടിയിലായത്. ഇരുവരെയും ചവറ കോടതിയിലാണ് ഹാജരാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.