വ്യാജപരീക്ഷയും ഇൻറർവ്യൂവും; റിസർവ്​ ബാങ്കി​െൻറ പേരിൽ ​േജാലി തട്ടിപ്പ്​

കൊല്ലം: റിസർവ് ബാങ്കി​െൻറ വെബ്സൈറ്റും വ്യാജരേഖകളും ഉപയോഗിച്ച് പരീക്ഷ നടത്തി േജാലി തട്ടിപ്പ് നടത്തിയതായി പരാതി. ആർ.ബി.െഎയുടെ ഗ്രേഡ്- ബി ഓഫിസർ തസ്‌തികയിലേക്ക് എന്ന പേരിലാണ് ഒാൺലൈൻ പരീക്ഷയും ഇൻറവ്യൂവും നടന്നത്. പരീക്ഷയിലും അഭിമുഖത്തിലും വിജയിെച്ചന്ന അറിയിപ്പിന് പിന്നാലെയാണ് വ്യാജ നിയമന ഉത്തരവ് ലഭിച്ച കുണ്ടറ പെരുമ്പുഴ സ്വദേശി റീമാ മെർലിൻ പണിക്കർ തട്ടിപ്പിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇതു സംബന്ധിച്ച് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്കും തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫിസിലും പരാതി നൽകിയതായി എൻ.കെ. േപ്രമചന്ദ്രൻ എം.പിക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ റീമ പറഞ്ഞു. തൊഴിൽ അവസരങ്ങൾ പ്രസിദ്ധീകരിക്കുന്ന ആഴ്‌ചപ്പതിപ്പിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ ഗ്രേഡ്-ബി ഓഫിസർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിെച്ചന്ന പരസ്യം വന്നത്. ഇതി​െൻറ അടിസ്ഥാനത്തിൽ റീമ ഉൾപ്പെടെ വിദ്യാർഥികൾ ഓൺലൈനായി പണം അടച്ച് അപേക്ഷ അയച്ചു. തുടർന്ന് ഓൺലൈൻ വഴി ആദ്യഘട്ട പരീക്ഷയും നടത്തി. ചാത്തന്നൂരിലെ എൻജിനീറിങ് കോളജിലായിരുന്നു പരീക്ഷ. ആദ്യഘട്ടത്തിൽ വിജയിച്ചവർക്കായി രണ്ടാംഘട്ട പരീക്ഷ കിളിമാനൂരിലെ എൻജിനീയറിങ് േകാളജിൽ നടത്തി. അതിലും വിജയിച്ചവർക്ക് ഓൺലൈൻ അഭിമുഖവും നടന്നു. തുടർന്നാണ് ആർ.ബി.ഐ ഗവർണറുടെ 'ൈകയൊപ്പുള്ള' നിയമന ഉത്തരവ് ലഭിച്ചത്. പരിശീലനത്തിനായി ചെന്നൈയിലെ ആർ.ബി.ഐ സ്റ്റാഫ് കോളജിലെത്താനും അറിയിപ്പ് വന്നു. ഒടുവിൽ പരിശീലനം മാറ്റിെവച്ചതായും കൊച്ചിയിലെ ഹോട്ടലിൽ എത്താനും നിർദേശിച്ചു. ഇതുപ്രകാരം െകാച്ചിയിൽ എത്തിയപ്പോഴാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ പേരിൽ അവിടെ ആരും ഹോട്ടൽ ബുക്ക് ചെയ്‌തിട്ടില്ലെന്ന് അറിഞ്ഞത്. തുടർന്ന് റിസർവ് ബാങ്കി​െൻറ തിരുവനന്തപുരം ഓഫിസിൽ അന്വേഷിച്ചപ്പോൾ ആർ.ബി.െഎയുടെ പേരിൽ മറ്റാരോ നടത്തിയ തട്ടിപ്പാണെന്ന് ബോധ്യമാവുകയായിരുന്നു. ആർ.ബി.ഐ ഒരിക്കലും നിയമന ഉത്തരവ് ഇ-മെയിലായി അയക്കില്ലെന്നും രജിസ്റ്റേഡ് ആയി മാത്രമേ നൽകുകയുള്ളൂവെന്നുമാണ് അധികൃതർ വിശദീകരിച്ചത്. ലഭിച്ച നിയമന ഉത്തരവ് ഉൾപ്പെടെ എല്ലാ അറിയിപ്പുകളുടെയും പകർപ്പ് സഹിതം ആർ.ബി.ഐ അധികൃതർക്കും കൊട്ടാരക്കര റൂറൽ എസ്.പിക്കും റീമ പരാതി നൽകി. കഴിഞ്ഞ ഒരു വർഷത്തിനിടെ നാല് ബാങ്കുകളുടെ അസി.മാനേജർ തസ്‌തികയിൽ റീമക്ക് ജോലി ലഭിെച്ചങ്കിലും ആർ.ബി.ഐയിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇതിലൊന്നും പ്രവേശിച്ചതുമില്ല. കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിനുപേർ തട്ടിപ്പിന് ഇരയായെന്നും ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷാ ഫീസ് ഇനത്തിൽ 820 രൂപ ഈടാക്കിയതിലൂടെ തട്ടിപ്പു സംഘത്തിന് വൻതുക ലഭിച്ചെന്നുമാണ് സംശയിക്കുന്നത്. റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ വെബ്സൈറ്റ് ഉപയോഗിച്ച് നടന്ന തട്ടിപ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എൻ.കെ.േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.ബി.െഎക്ക് നിവേദനം നൽകുമെന്നും എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.