എസ്.കെ.എസ്.എസ്.എഫ് രാജ്യരക്ഷാ സദസ്സ്​ സംഘടിപ്പിച്ചു

തിരുവനന്തപുരം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി രാജ്യരക്ഷാസദസ്സ് സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മതേതരവിശ്വാസികള്‍ ഒന്നിച്ച് വര്‍ഗീയതെക്കെതിരെ പോരാടണമെന്നും മതമൈത്രി നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറ് അഷ്‌റഫ് ബീമാപള്ളി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡൻറ് ഷാജഹാന്‍ ദാരിമി പനവൂര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡൻറ് നസീര്‍ഖാന്‍ ഫൈസി, ജനറല്‍ സെക്രട്ടറി ഷാനവാസ് മാസ്റ്റര്‍ കണിയാപുരം, ജില്ലാ ട്രഷറര്‍ സിദ്ദീഖ് ഫൈസി അസ്ഹരി, സമസ്ത രക്ഷാധികാരി സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, സെയ്ദലി വാഫി, നൂറുദ്ദീന്‍ വിഴിഞ്ഞം, ഹുസൈന്‍ ദാരിമി പെരിങ്ങമ്മല, അബ്ദുല്‍ അസീസ് മുസ്ലിയാര്‍ ബീമാപള്ളി, അബ്ദുല്‍ റസാഖ് വഴിഞ്ഞം, നൗഷാദ് മംഗലപുരം, ഷാജുദ്ദീന്‍ ചിറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസി ബാഖവി കല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് റഹ്മാനി വിഴിഞ്ഞം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.