കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം നാളെ

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം -ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ച നടക്കും. രാവിലെ 10ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസസമിതി അധ്യക്ഷൻ ഡോ. രാജന്‍ ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. അനീസ ഇക്ബാല്‍ രചിച്ച 'നേരി​െൻറ പക്ഷികള്‍' പുസ്തകത്തി​െൻറയും പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയാറാക്കിയ 'മുതലപ്പൊഴിപഠന'ത്തി​െൻറയും പ്രകാശനവും നടക്കും. 400 ഓളം പ്രതിനിധികൾ പങ്കെടുക്കും. 22ന് രാവിലെ 10ന് െചലവുകുറഞ്ഞ വീടുകൾ എന്ന വിഷയത്തിൽ കോസ്റ്റ്ഫോഡിലെ സാജൻ പ്രഭാഷണം നടത്തും. വൈകീട്ട് 4.30ന് സമ്മേളന നഗരിയിൽനിന്ന് ഗാന്ധി പാർക്കിലേക്ക് ശാസ്ത്ര റാലി നടക്കും. സമാപന സമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.