പ്രതിസന്ധി മാറിയില്ല; വൈദ്യുതി നിയന്ത്രണം ഒഴിവാക്കി ബോർഡ്​

തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി വിഹിതത്തിൽ വന്ന കുറവിന് പരിഹാരമുണ്ടായില്ലെങ്കിലും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്താതെ ബദൽ ക്രമീകരണം ഒരുക്കി വൈദ്യുതി ബോർഡ്. പവർ എക്സ്ചേഞ്ചിൽനിന്ന് 100 മെഗാവാട്ട് കിട്ടിയതുകൊണ്ട് വ്യാഴാഴ്ച പിടിച്ചുനിൽക്കാനായി. ഇടുക്കി, ശബരിഗിരി പദ്ധതികളിൽ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു. പല ജില്ലയിലും മഴ കിട്ടുന്നതുമൂലം ആവശ്യകത കുറഞ്ഞിട്ടുണ്ട്. 300 മെഗാവാട്ടി​െൻറ കുറവാണ് കേന്ദ്ര വൈദ്യുതി വിഹിതത്തിലുണ്ടായത്. കൽക്കരി ക്ഷാമം വൈദ്യുതി നിലയങ്ങളുടെ ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ വൈദ്യുതി ഉപഭോഗം 77.57 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 51.42 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് കൊണ്ടുവന്നു. 26.15 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്തെ ഉൽപാദനം. ഇടുക്കി അടക്കം ജലപദ്ധതികളിലെ ഉൽപാദനം വർധിപ്പിച്ചു. ഇടുക്കിയിൽ 12.20 ദശലക്ഷം യൂനിറ്റായും ശബരിഗിരിയിൽ 5.87 ദശലക്ഷം യൂനിറ്റായുമാണ് വർധിപ്പിച്ചത്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം സംസ്ഥാനത്തെ അണക്കെട്ടുകളിൽ 37 ശതമാനം വെള്ളം ബാക്കിയുണ്ട്. ഇതുകൊണ്ട് 1541 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാനാകും. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് പരമാവധി ജലം ഉപയോഗപ്പെടുത്താനും ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷത്തെക്കാൾ അണക്കെട്ടിൽ ജലം കൂടുതലുണ്ട്. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയിൽ 36 ശതമാനവും പമ്പ-കക്കിയിൽ 46 ശതമാനവും ഷോളയാർ-35, ഇടമലയാർ-29, കുണ്ടള-69, മാട്ടുപ്പെട്ടി-42ഉം ശതമാനം വെള്ളമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.