കല്ലറ-^കിളിമാനൂർ റോഡ് തകർന്നിട്ട് മാസങ്ങൾ; കാൽനട പോലും ദുരിതം

കല്ലറ--കിളിമാനൂർ റോഡ് തകർന്നിട്ട് മാസങ്ങൾ; കാൽനട പോലും ദുരിതം കിളിമാനൂർ: മലയോര മേഖലകളായ കല്ലറ, പാങ്ങോട് പ്രദേശങ്ങളെ കിളിമാനൂരുമായി ബന്ധിപ്പിക്കുന്ന റോഡായ കല്ലറ-കാട്ടുമ്പുറം പൊരുന്തമൺ റോഡ് കാൽനടക്കുപോലും കഴിയാത്തവിധം തകർന്നിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. രണ്ട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന റോഡായിരുന്നിട്ടും ബന്ധപ്പെട്ട പഞ്ചായത്തുകൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡ് കടന്നുപോകുന്ന ഒരുഭാഗം വാമനപുരം നിയോജക മണ്ഡലത്തിൽപെട്ട കല്ലറ പഞ്ചായത്തിലും മറുഭാഗം ആറ്റിങ്ങൽ മണ്ഡലത്തിലെ പുളിമാത്ത് പഞ്ചായത്തിലൂടെയുമാണ്. അഞ്ച് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ അടുത്ത കാലത്തൊന്നും അറ്റകുറ്റപ്പണി പോലും ചെയ്തിട്ടില്ല. റോഡ് ആരംഭിക്കുന്ന കല്ലറ പള്ളിമുക്കിന് സമീപത്തായി റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടായി തീർന്ന ഇവിടെ ഇരുചക്രവാഹന അപകടങ്ങൾ നിത്യസംഭവമാണ്. ഈ റോഡിൽനിന്നാണ് തൊളിക്കുഴി, കടയ്ക്കൽ, മടത്തറ ഭാഗങ്ങളിലേക്കുള്ള റോഡ് ആരംഭിക്കുന്നത്. കെ.എസ്.ആർ.ടി.സിയടക്കം നിരവധി ബസുകളും നൂറുകണക്കിന് ചെറുതും വലുതുമായ മറ്റ് വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. കാട്ടുമ്പുറം, മഞ്ഞപ്പാറ, തുടങ്ങിയ പ്രധാന ടൗണുകളിലടക്കം റോഡ് പൂർണമായും തകർന്നിട്ടുണ്ട്. കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിന് കീഴിലെ കാട്ടുമ്പുറം പി.എച്ച്.സി പ്രദേശത്തെ നൂറുകണക്കിന് യാത്രക്കാർക്ക് ഏക ആശ്രയമായ റോഡരികിലാണ് പ്രവർത്തിക്കുന്നത്. റോഡി​െൻറ തകർച്ച പ്രദേശത്തെ ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്. പഞ്ചായത്ത് ഭരണസമിതികൾ ഇടപെട്ട് അടിയന്തരമായി റോഡ് ടാർ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.