തപാൽ ജീവനക്കാരുടെ ഉപവാസ സമരം അവസാനിച്ചു

തിരുവനന്തപുരം: ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫിസിനു മുന്നിൽ തപാൽ ജീവനക്കാർ മൂന്നുദിവസമായി നടത്തിയ ഉപവാസ സമരം അവസാനിച്ചു. സമാപന ദിവസത്തെ ഉപവാസം ആർ.എം.എസ് യൂനിയൻ അഖിലേന്ത്യ പ്രസിഡൻറ് പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സരസകുമാർ അധ്യക്ഷതവഹിച്ചു. പി.ടി.രാജു, അഭിലാഷ്ബാബു, ശിവദാസൻ, ജനാർദനൻ, രാമചന്ദ്രൻ, സാലിജോർജ്, വാമദേവൻ, എം.പി. വിജയൻ, സി. സന്തോഷ്കുമാർ, സുദർശനൻ, അരവിന്ദാക്ഷൻ നായർ, പി.കെ. മുരളീധരൻ, എം.എസ്. സാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.