അഭയ കേസ്: അടുത്തമാസം 29ലേക്ക്​ മാറ്റി

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം 29ലേക്ക് മാറ്റി. അന്ന് കേസി​െൻറ കുറ്റപത്രം വായിക്കുമെന്നാണറിയുന്നത്. ഫാ. തോമസ് എം.കോട്ടൂർ, സിസ്റ്റർ സെഫി, ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിൾ എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ മൂന്നാം പ്രതിയും ക്രൈംബ്രാഞ്ച് മുൻ എസ്.പിയുമായ കെ.ടി. മൈക്കിളിനെതിരായ നടപടികൾ കഴിഞ്ഞദിവസം താൽക്കാലികമായി ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ സി.ബി.ഐ കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റമുക്തനാക്കിയിരുന്നു. ഫാ. തോമസ് എം.കോട്ടൂരും സിസ്റ്റർ സെഫിയും സി.ബി.ഐ കോടതിയിൽ നൽകിയ വിടുതൽ തള്ളിയതിനെതിരെ ഇവർ സമർപ്പിച്ച ഹരജി ഹൈകോടതിയിൽ നിലനിൽക്കുന്നത് കാരണമാണ് കുറ്റപത്രം വ്യാഴാഴ്ച വായിക്കാതിരുന്നത്. 1992 മാർച്ച് 27ന് കോട്ടയത്ത് പയസ് ടെൺത് കോൺവ​െൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.െഎയുമാണ് കേസ് അന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.