കാലാവസ്ഥാ വ്യതിയാന പഠനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിലെ കാലാവസ്ഥാ വ്യതിയാന പഠനത്തിനും ഗവേഷണത്തിനുമുള്ള പരിശീലനത്തിന് എൻ.ജി.ഒ സംഘടനയായ 'സുസ്ഥിര' യുവജനങ്ങളെ തെരഞ്ഞെടുക്കുന്നു. ജൂണ്‍ രണ്ടുമുതല്‍ ഏഴുവരെ ആലപ്പുഴയിലും തിരുവനന്തപുരത്തുമായാണ് സൗജന്യ പരിശീലന പരിപാടി. പരിപാടിയിലേക്ക് വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ പ്രവൃത്തി പരിചയമോ, താല്‍പര്യമോ ഉള്ള 20നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനശേഷം ഒരുവര്‍ഷം സൗജന്യ മെംബര്‍ഷിപ്പും നല്‍കും. എൻട്രി, കമ്യൂണിറ്റി എന്‍വയണ്‍മ​െൻറ് റിസോഴ്‌സ് സ​െൻറര്‍ എന്നീ സംഘടനകളും പരിശീലന പരിപാടികളില്‍ സഹകരിക്കും. ഏപ്രില്‍ 25നകം www.sustera.org വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് admin@sustera.org, 9656324094, 9746288054.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.