സുനിൽ ബാബു വധം: എട്ട്​ പ്രതികൾക്ക്​ ജീവപര്യന്തം കൂറുമാറിയ സാക്ഷികൾക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കണ്ണമ്മൂല സ്വദേശി സുനിൽബാബു വധക്കേസിലെ എട്ടു പ്രതികൾക്കും ജീവപര്യന്തം കഠിന തടവ്. കേസിലെ ഒന്നു മുതൽ നാലുവരെ പ്രതികൾക്ക് രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. അഞ്ചു മുതൽ എട്ടു വരെ പ്രതികൾക്ക് ഗൂഢാലോചന കേസിലുള്ള ശിക്ഷ മാത്രമാണ് നൽകിയിട്ടുള്ളത്. പിഴയായി ഇൗടാക്കുന്ന എട്ടു ലക്ഷം രൂപയിൽനിന്ന് അഞ്ചു ലക്ഷം സുനിൽ ബാബുവി​െൻറ ആശ്രിതർക്ക്‌ നൽകാനും ഉത്തരവിൽ വ്യക്തമാക്കി. കൂറുമാറിയ സാക്ഷികൾക്കെതിരെ കോടതി സ്വമേധയാ കേെസടുത്തു. തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കണ്ണമ്മൂല പുത്തൻപാലം തോട്ടുവരമ്പിൽ രാജൻ എന്ന സജിത്ത് (32), കണ്ണമ്മൂല കളവരമ്പിൽ വീട്ടിൽ ഗബ്രി അരുൺ എന്ന അരുൺ(26), കിച്ചു എന്ന വിനീത്(26), മാലി അരുൺ എന്ന അനീഷ്(26) എന്നിവർക്ക് ജീവപര്യന്തം കഠിന തടവും ദേഹോപദ്രവം ചെയ്തതിന് 10 വർഷം കഠിന തടവും ഗൂഢാലോചനക്ക് ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. അഞ്ചു മുതൽ എട്ടുവരെ പ്രതികളായ കാരി ബിനു എന്ന ബിനുരാജ് (39 ), കള്ളൻ സജു എന്ന സജു(38), പോറി സജി എന്ന സജി(38), കൊപ്ര സുരേഷ് എന്ന സുരേഷ്(38) എന്നിവർക്ക് ഗൂഢാലോചന കുറ്റത്തിന് ജീവപര്യന്തം കഠിന തടവും ശിക്ഷ വിധിച്ചു. കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവി​െൻറ സഹോദരനാണ് കൊല്ലപ്പെട്ട സുനിൽ ബാബു. പ്രതികളുടെ വസ്‌ത്രങ്ങളിലും ആയുധങ്ങളിലും ഉണ്ടായിരുന്ന രക്തക്കറകൾ കൊല്ലപ്പെട്ട സുനിൽ ബാബുവിേൻറതാണെന്ന് ശാസ്ത്രീയമായ പരിശോധനയിലൂടെ തെളിഞ്ഞിരുന്നു. ഇതു കോടതിക്ക് വിചാരണവേളയിൽ ഏറെ സഹായകമായി. 2015 ഡിസംബർ13നാണ് സുനിൽബാബു ആക്രമിക്കപ്പെട്ടത്. ബൈക്കുകളിലും, ക്വാളിസ് കാറുകളിലുമായി സംഘം ചേർന്നെത്തിയ പ്രതികൾ രാത്രി 7.30 ഒാടെയാണ് സുനിൽ ബാബുവിനെ ആക്രമിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുനിൽ ബാബുവിനെ പ്രതികൾ പിന്തുടർന്നുപോയി വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പേട്ട പൊലീസ് സുനിൽ ബാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ലെന്നാണ് കേസ്. 114 രേഖകളും 31 തൊണ്ടി മുതലുകളും 50 സാക്ഷികളും ഉണ്ടായിരുന്നു. ഇതിൽ 11 സാക്ഷികൾ കൂറുമാറി. മെഡിക്കൽ കോളജ് പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.