'കഠ്​വ കൊലപാതകം: ഗൂഢാലോചന പുറത്തുകൊണ്ടുവരണം'

തിരുവനന്തപുരം: ജമ്മുവിൽ എട്ടുവയസ്സുള്ള ബാലികയെ അരുംകൊല നടത്തിയതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരണമെന്നും മുസ്ലിം ജമാഅത്ത് കോഒാഡിനേഷൻ സംസ്ഥാന പ്രവർത്തകസമിതി ആവശ്യപ്പെട്ടു. യോഗത്തിൽ വൈസ് പ്രസിഡൻറ് ഹാജി എം. അലികുഞ്ഞ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എൻ. പുരം നിസാർ ഉദ്ഘാടനം ചെയ്തു. ഷാഹുൽ തൃശൂർ, എസ്. അബ്ദുൽ അസീസ്, ഹുസൈൻ റാവുത്തർ ആലുവ, എം.ടി.പി ഖരീം തൃക്കരിപ്പൂർ, പനച്ചമൂട് ഷാജഹാൻ, എം. അബ്ദുൽ റഷീദ്, എ.ആർ. അമാൻ, ഡോ. വിഴിഞ്ഞം റഹുമാൻ, വഴിമുക്ക് സുബൈർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.