അനധികൃത നിയമനങ്ങളും അവസാനിപ്പിക്കണം ^സി.പി.ഐ

അനധികൃത നിയമനങ്ങളും അവസാനിപ്പിക്കണം -സി.പി.ഐ നെടുമങ്ങാട്: ആനാട് ഫാർമേഴ്‌സ് സർവിസ് സഹകരണ ബാങ്കിൽ പ്രസിഡൻറും ചില യൂനിയൻ നേതാക്കളും നടത്തുന്ന ധൂർത്തും അനധികൃത നിയമനങ്ങളും അവസാനിപ്പിക്കണമെന്ന് സി.പി.ഐ. നിയമനത്തിനായി ക്ഷണിച്ച പത്രപ്പരസ്യത്തിൽ പറഞ്ഞിട്ടുള്ള ഒഴിവിൽ കൂടുതൽ ആളുകളെ തിരുകിക്കയറ്റാൻ നീക്കം നടക്കുകയാണെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. സി.പി.ഐയിലെ ആനാട് ജി. ചന്ദ്രനെ പ്രസിഡൻറി​െൻറ കാബിനിൽവെച്ച് മർദിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി എടുക്കാൻ പ്രസിഡൻറ് കൂട്ടാക്കുന്നില്ല. ബാങ്കിനെ തകർക്കുന്ന നിലപാടുകൾക്കെതിരെ സി.പി.ഐ പ്രക്ഷോഭ രംഗത്ത് വരുമെന്നും മണ്ഡലം കമ്മിറ്റി സെക്രട്ടറി ഡി. പുഷ്കരാനന്ദൻ നായർ, ജില്ല കൗൺസിൽ അംഗം പി.എസ്. ഷൗക്കത്ത്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ വേങ്കവിള സജി, എം.ജി. ധനീഷ്, ഹേമചന്ദ്രൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.