വിദ്യാഭ്യാസമേള വെബ്സൈറ്റ് ഉദ്ഘാടനം

തിരുവനന്തപുരം: ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എജുക്കേഷൻ എക്സ്പോ ആൻഡ് കരിയർ ഗൈഡൻസി​െൻറ (സ്കോപോസ് -2018 ) വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. 26 മുതൽ 30 വരെ വഴുതക്കാട് വിമൻസ് കോളജിൽ നടക്കുന്ന പരിപാടിയിൽ നിരവധി വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുക്കും. ജില്ല ശിശുക്ഷേമസമിതി ട്രഷററും സ്കോപോസ് -2018‍​െൻറ ഡയറക്ടറുമായ ജി.എൽ. അരുൺ ഗോപി, ജില്ല എക്സി. അംഗങ്ങളായ വി. രാമലക്ഷ്മണൻ, ജി.എസ്. പ്രസീത, ചീഫ്‌ കോഒാഡിനേറ്റർ അനു ദേവരാജൻ, ജിത്തു മോഹൻ, അമിത എന്നിവർ പങ്കെടുത്തു. കരിയർ ഗൈഡൻസും വിദ്യാഭ്യാസമേളയുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും www.skopos.in എന്ന വെബ്സെറ്റിൽ ലഭ്യമാണ്. ഫോൺ: 09188581464.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.