ബയോടെക്‌നോളജി ഗവേഷണം ലോകനിലവാരമെത്തിക്കാന്‍ സര്‍ക്കാര്‍ പിന്തുണനല്‍കും ^മന്ത്രി സുനില്‍കുമാര്‍

ബയോടെക്‌നോളജി ഗവേഷണം ലോകനിലവാരമെത്തിക്കാന്‍ സര്‍ക്കാര്‍ പിന്തുണനല്‍കും -മന്ത്രി സുനില്‍കുമാര്‍ തിരുവനന്തപുരം: ബയോടെക്‌നോളജി ഗവേഷണരംഗത്ത് ലോകോത്തര നിലവാരമെത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാപിന്തുണയും നല്‍കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. തോന്നയ്ക്കൽ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ കേരള വെറ്ററിനറി സര്‍വകലാശാല സ്ഥാപിക്കുന്ന ബയോ സയന്‍സ് റിസര്‍ച് ആൻഡ് ട്രെയിനിങ് സ​െൻറര്‍ (ബി.ആര്‍.ടി.സി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ​െൻററിെന പരിപൂര്‍ണലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തും. വിശദമായ റിപ്പോര്‍ട്ട് സമർപ്പിച്ചാല്‍ സ​െൻററി​െൻറ വികസനത്തിനുള്ള ധനസഹായം ലഭ്യമാക്കാന്‍ മുന്‍കൈയെടുക്കും. ഗവേഷണകേന്ദ്രം വിഭാവനം ചെയ്ത രീതിയില്‍ വളര്‍ത്താന്‍ 30 കോടിയോളം രൂപ വേണം. കൂടാതെ കിഫ്ബി വഴി പ്രോജക്ട് സമർപ്പിച്ച് അതുവഴി ഫണ്ട് നേടിയെടുക്കാനും മുന്‍കൈയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, കേരള വെറ്ററിനറി സര്‍വകലാശാല വി.സി എക്‌സ്. അനില്‍, രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു, ബി.ആര്‍.ടി.സി കോഓഡിനേറ്റര്‍ ഡോ. ശ്രീജ ആര്‍. നായര്‍, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മംഗലപുരം ഷാഫി, വാര്‍ഡംഗം ബി. ലളിതാംബിക എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.