മെറിറ്റ്​ ഡേ നടന്നു

നെടുമങ്ങാട്: ഗവ. കോളജ് മെറിറ്റ് ഡേ കോളജ് വിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ ഉദ്ഘാടനം ചെയ്തു. പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവുതെളിയിച്ച വിദ്യാർഥികൾക്ക് പി.ടി.എയും മൂൻ പ്രിൻസിപ്പൽമാരും ഏർപ്പെടുത്തിയ എൻഡോവ്മ​െൻറ് അവാർഡുകൾ വിതരണം ചെയ്തു. ഇന്ദിര ഗാന്ധി നാഷനൽ അവാർഡ് നേടിയ കോളജിലെ എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ ഡോ. ആർ. അൻസറിനെ ചടങ്ങിൽ ആദരിച്ചു. കോളജ് വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ ഡോ. സി.കെ. സതീഷ്, കൗൺസിലർ പി.ജി. പ്രേമചന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡൻറ് അഡ്വ. ഷാജിമോൻ, മുരുകൻ കാട്ടാക്കട, മുൻ പ്രിൻസിപ്പൽമാരായ ഡോ. അനിൽ കുമാർ, പ്രഫ. ജി. ചന്ദ്രികാദേവി, പ്രഫ. ആർ. ശ്രീകുമാരി, പ്രഫ. ആശ, സുദർശനൻ പിള്ള, യൂനിയൻ ചെയർമാൻ ഹരിചന്ദ്, പ്രിൻസിപ്പൽ ഡോ. െഎ. മിനി, വൈസ്പ്രിൻസിപ്പൽ ഡോ. അലക്സ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.