വിദ്യാർഥികള്‍ക്ക് യാത്രയയപ്പ് നൽകി

വെഞ്ഞാറമൂട്: കാമ്പസ് സെലക്ഷന്‍ വഴി വിവിധ കമ്പനികളില്‍ ജോലി ലഭിച്ച വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ . കോളജില്‍ നടന്ന ചടങ്ങ് മുസ്ലിം അസോസിയേഷന്‍ പ്രസിഡൻറ് ഇ.എം. നജീബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പരീത് ബാവാ ഖാന്‍ അധ്യക്ഷത വഹിച്ചു. റിട്ട. ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ എം.കെ. അബ്ദുല്‍ മജീദ് മുഖ്യാതിഥിയായി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രന്‍, അസോസിയേഷന്‍ ട്രഷറര്‍ ഇബ്രാഹിം റാവുത്തര്‍, പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജെ.എ. അലക്‌സ് രാജു ബാലന്‍, ഡോ. സുബ്രഹ്മണ്യം പിള്ള, ചാന്നാങ്കര എം.പി. കുഞ്ഞ്, അധ്യാപക രക്ഷകത്തൃ സമിതി പ്രസിഡൻറ് എം. അഷ്‌റഫുദ്ദീന്‍, പ്രഫ. ഷമീർ കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.